കൊയിലാണ്ടി:ദേശീയ പാതയിലെ കോരപ്പുഴ പാലം പൊളിച്ചു പുതിയ പാലം പണിയുന്നതിന്‍റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. അടുത്ത മാസമാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. വെള്ളത്തിൽ തെങ്ങിൻ കുറ്റികൾ നാട്ടിയ ശേഷം ആ ഭാഗത്തുള്ള വെള്ളം കടലിലേക്ക് ഒഴുക്കും. ഇതിന്‍റെ ചുമതല എറണാകുളത്തെ ഇകെ കൺസ്ട്രക്ഷൻ കമ്പനക്കണ്.
1938-40-ൽ 2,84,000 രൂപ ചെലവിലാണ് കോരപ്പുഴ പാലം പണിതത്. പാലത്തിന്റെ കാലുകൾക്ക് യാതൊരു തകരാറും ഇല്ലെങ്കിലും ഉപരിതലത്തിൽ സംഭവിച്ച കേടുമൂലമാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 27.17 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമാണ ചുമതല ഏറ്റെടുത്തത്
0 Comments