ബേപ്പൂർ മൽസ്യബന്ധന തുറമുഖം: വാർഫ് ആഴം കൂട്ടാൻ ടെൻഡറായി

Beypore Fishing Harbour


ബേപ്പൂർ:മൽസ്യബന്ധന തുറമുഖത്തെ പഴയ വാർഫ് ആഴം കൂട്ടാൻ 55 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡറായി. 2 മീറ്റർ ആഴമുള്ള വാർഫ് ബേസിൻ‍ വേലിയിറക്കത്തിൽ 3 മീറ്റർ താഴ്ചയാകും വിധത്തിലാണ് ചെളിയും മണ്ണും നീക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പ് നേതൃത്വത്തിലുള്ള പ്രവൃത്തി ഉടനാരംഭിക്കും. 24,000 ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യാനാണ് എസ്റ്റിമേറ്റ്. 160 മീറ്റർ നീളമുള്ള വാർഫിലെ ബേസിനിൽനിന്ന് 80 മീറ്റർ അകലത്തിലാണ് നദിയിലെ ചെളി നീക്കം ചെയ്യുക. ആലുവ എപിഎം മറൈൻസാണ് പ്രവൃത്തി കരാറെടുത്തത്. ചങ്ങാടത്തിൽ മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ചു ചെളി കോരിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.ചെറുതും വലുതുമായി അഞ്ഞൂറിലേറെ ബോട്ടുകൾ മൽസ്യബന്ധനത്തിനു പോകുന്ന ബേപ്പൂർ തുറമുഖത്ത് ആകെ 325 മീറ്ററിലാണ് ജെട്ടിയുള്ളത്. മഴക്കാലത്ത് ചാലിയാറിൽ ഒഴുകിയെത്തിയ ചെളിയും മണലുമടിഞ്ഞു ജെട്ടി ആഴം കുറഞ്ഞതു ബോട്ടുകൾ കരയടുപ്പിക്കുന്നതിനു പ്രയാസമുണ്ടാക്കിയിരുന്നു. ഇക്കാര്യം മൽസ്യത്തൊഴിലാളികൾ അറിയിച്ചതു പ്രകാരമാണ് ആഴം കൂട്ടാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതി തയാറാക്കിയത്.

Post a Comment

0 Comments