സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട ജില്ലയിലെ രണ്ടും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പതിനാല് ജില്ലകളിലെയും വിവിധ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നവംബര്‍ 12 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 13ന് സൂക്ഷ്മപരിശോധന. നവംബര്‍ 15 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നവംബര്‍ 29ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. നവംബര്‍ 30നാണ് വോട്ടെണ്ണല്‍.

  തിരുവനന്തപുരം ജില്ല: കോര്‍പ്പറേഷന്‍  വാര്‍ഡായ കിണവൂര്‍, അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം,
  കൊല്ലം ജില്ല: വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്,
  പത്തനംതിട്ട ജില്ല: പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, പത്തനംതിട്ട  മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി,
  ആലപ്പുഴ ജില്ല: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്, പുന്നപ്ര തെക്കിലെ പവര്‍ഹൗസ്, തകഴിയിലെ  വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കന്‍ വെളിയനാട്,
  കോട്ടയം ജില്ല: രാമപുരത്തെ അമനകര, ഇടുക്കി  അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, കൊന്നത്തടിയിലെ മുനിയറ,
  എറണാകുളം ജില്ല: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര, വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരുത്ത് കിഴക്ക്, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി, എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്, പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്,
  തൃശൂര്‍ ജില്ല: കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ കിഴക്കുമുറി, വള്ളത്തോള്‍ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്,
  പാലക്കാട് ജില്ല: പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ,
  മലപ്പുറം ജില്ല: അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി,
  കോഴിക്കോട് ജില്ല: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി,
  വയനാട് ജില്ല: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്,
  കണ്ണൂര്‍ ജില്ല: നടുവില്‍ ഗ്രാമ പഞ്ചായത്തിലെ  അറയക്ക്ല്‍ താഴെ, ന്യൂമാഹിയിലെ ചാവേക്കുന്ന്, പന്ന്യന്നൂരിലെ കോട്ടക്കുന്ന്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍,
  കാസര്‍ഗോഡ് ജില്ല: ബേഡഡുക്കയിലെ ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര എന്നീ വാര്‍ഡുകളിലാണ് നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Post a Comment

0 Comments