കോഴിക്കോട്: കോരപ്പുഴ പാലം പൊളിച്ചുപണിയുന്ന സാഹചര്യത്തിൽ യാത്രാദുരിതം പരിഹരിക്കാൻ എലത്തൂർ സ്റ്റേഷനിൽ രണ്ടു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു.
കോയമ്പത്തൂർ-മംഗലാപുരം, മംഗലാപുരം-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ വണ്ടികൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. യാത്രാദുരിതം പരിഹരിക്കുന്നതിനായി എം.കെ. രാഘവൻ എം.പി. സതേൺ റെയിൽവേ ജനറൽ മാനേജരും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. പരീക്ഷാണടിസ്ഥാനത്തിൽ മൂന്നുമാസത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments