വളയം ടൗൺ |
വളയം: വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വളയം ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. ഇതുസംബന്ധിച്ച പ്രശംസാപത്രവും ഉപഹാരവും കോഴിക്കോട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പഞ്ചായത്ത് സെക്രട്ടറി വിനു ജോസിന് കൈമാറി.
നടപ്പുവാർഷികപദ്ധതിയിൽ നവംബർ 30 വരെയുള്ള കാലയളവിലെ ഏറ്റവും കൂടുതൽ വിഹിതം ചെലവഴിച്ചതിനാണ് പുരസ്കാരം. എഴുപത്തിനാല് ശതമാനം തുക ചെലവഴിച്ചാണ് ജില്ലയിലെ എഴുപത്തിയഞ്ച് പഞ്ചായത്തുകളിൽ വളയം ഒന്നാമതെത്തിയത്. എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ സി.പി.എമ്മിലെ എം. സുമതിയാണ് പ്രസിഡന്റ്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments