താമരശേരി: പുതുപ്പാടി, താമരശേരി ഗ്രാമപഞ്ചായത്തുകളിലെ ഉപതെരഞ്ഞെടപ്പ് ഇന്ന് നടക്കും. പതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ താമരശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പള്ളിപ്പുറത്ത് പി.സി. ജുനൈസും (എല്‍ഡിഎഫ്), എന്‍.പി. മുഹമ്മദാലി (യുഡിഎഫ്), സുധീര്‍ ബാബു (ബിജെപി), പി.പി. നാസര്‍ (എസ്ഡിപിഐ) എന്നിവരാണ് മത്സരിക്കുന്നത്. വാര്‍ഡ് മെബറായിരുന്ന മുസ്ലീം ലീഗിലെ കെ.സി. മാമു മരിച്ചത്തിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പള്ളിപ്പുറം ജിഎംയുപി സ്‌കൂളിലാണ് പോളിംഗ് സ്റ്റേഷൻ
പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വെസ്റ്റ് കൈതപ്പൊയിലിൽ പി.ആര്‍. രാകേഷ്(എല്‍ഡിഎഫ്) കെ.ആയിഷക്കുട്ടി സുല്‍ത്താന്‍ (യുഡിഎഫ്),രാജന്‍ കളക്കുന്ന(ബിജെപി) എന്നിവരാണ് മത്സരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ പി.കെ. ഷൈജല്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണല്‍വയല്‍ എകെടിഎം എല്‍പി സ്‌കൂളിലാണ് പോളിംഗ് . വെള്ളിയാഴ്ച്ച ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ വോട്ടെണ്ണല്‍ നടക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments