ബൈപ്പാസ്‌ വികസനം:രാമനാട്ടുകരയിലെ രണ്ടാം മേൽപ്പാലം; മണ്ണ്‌ പരിശോധന തുടങ്ങി

നിലവിലെ മേൽപ്പാലവും രാമനാട്ടുകര ജംഗ്ഷൻ


രാമനാട്ടുകര:ബൈപ്പാസ്‌ ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ മേൽപ്പാലത്തിനാവശ്യമുള്ള മണ്ണ്‌ പരിശോധന തുടങ്ങി. ഇപ്പോഴത്തെ മേൽപ്പാലത്തിന്‌ സമാന്തരമായി കിഴക്കുഭാഗത്താണ്‌ രണ്ടാമത്തേത്‌ നിർമിക്കുന്നത്‌.



ആറുവരിപ്പാത നിർമാണത്തിൽ ഹൈദരാബാദിലെ കെ.എം.സി.ക്ക്‌ ഒപ്പം പങ്കാളികളായ ഇൻകലിന്റെ നേതൃത്വത്തിലാണ്‌ മണ്ണ്‌ പരിശോധിക്കുന്നത്‌. എറണാകുളത്തെ ജിയോ ഫൗണ്ടേഷനാണ്‌ മണ്ണിന്റെ സാമ്പിൾ ശേഖരിക്കുന്നത്‌. മേൽപ്പാലം നിർമിക്കുന്ന ഭാഗത്ത്‌ 20.6 മീറ്റർ മുതൽ ശക്തിയുള്ള പാറയാണ്‌ കാണുന്നത്‌.

ചില ഭാഗത്ത്‌ 28 മീറ്ററിലാണ്‌ പാറയുള്ളത്‌. രാമനാട്ടുകരയിലെ മണ്ണ് പരിശോധന രണ്ട്‌ ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്‌ ഇൻകൽ ഉദ്യോഗസ്ഥർ പറഞ്ഞു. തൊണ്ടയാട്‌ മേൽപ്പാലത്തിന്റെയും മണ്ണ്‌ പരിശോധന കഴിഞ്ഞു.

Post a Comment

0 Comments