ഡ്രെയിനേജിന്റെയും റോഡിന്റെയും നിർമാണം:ഗതാഗത നിയന്ത്രണ ഏർപ്പെടുത്തി



കോഴിക്കോട്:തടമ്പാട്ടുതാഴം-പറമ്പിൽക്കടവ്-പുല്ലാളൂർ റോഡിൽ കണ്ണാടിക്കൽ മുതൽ തടമ്പാട്ടുതാഴം വരെയുള്ള ഭാഗത്ത് ഡ്രെയിനേജിന്റെയും റോഡിന്റെയും നിർമാണം നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.



കണ്ണാടിക്കൽ ഭാഗത്തുനിന്നും തടമ്പാട്ടുതാഴം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണാടിക്കലിൽനിന്നു തിരിഞ്ഞ് പാറോപ്പടി-മലാപ്പറമ്പ്-വേങ്ങേരി വഴി പോകേണ്ടതാണ്. തിരിച്ചും ഈ വഴി പോകണം.

Post a Comment

0 Comments