താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് പിൻവശം ചെക്ക് പോസ്റ്റ്-ഇരുമ്പിൻചീടെൻ കുന്ന് റോഡരികിലാണ് മാലിന്യം തള്ളിയത്.നിലമ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ശേഖരിച്ച മാലിന്യം നീക്കം ചെയ്ത് മൈസൂരിൽ എത്തിക്കാൻ കരാറെടുത്തവരാണ് മാലിന്യം തട്ടിയതിനു പിന്നിൽ എന്ന് അറിയുന്നു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി മലബാറിലാകെ കറൻറ് ഇല്ലാതിരുന്ന സമയത്താണ് KL-09 R 7091 നമ്പർ ലോറിയിൽ കയറ്റിവന്ന മാലിന്യം ഇവിടെ തട്ടിയത്.
കയ്യേലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറടക്കം നിരവധി കിണറുകളും, ജനങ്ങൾ ആശ്രയിക്കുന്ന തോടും മാലിന്യം ഇറക്കിയതിനോട് ചേർന്നാണ്. വേനൽമഴ പെയ്താൽ പോലും കുടിവെള്ള സ്രോതസ്സു കൾ മലിനമാകുന്ന അവസ്ഥയാണ്.
തള്ളിയ മാലിന്യവും ലോറിയും |
0 Comments