കരിപ്പൂർ:ദുബായ് കേന്ദ്രമായ എമിറേറ്റ്സ് എയർലൈൻസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സർവീസ് പുനരാരംഭിക്കാൻ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയൽ ശുപാർശയോടെ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിൽനിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്സ് സർവീസ് കഴിഞ്ഞ നാലു വർഷം മുൻപാണു റൺവേ നവീകരണത്തിന്റെ പേരിൽ കോഴിക്കോട്ടുനിന്നു പിൻവലിച്ചത്.മെച്ചപ്പെട്ട സേവനങ്ങളോടെ സർവീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാൻ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ എമിറേറ്റ്സിന്റെ ബോയിങ് 777 -300 ഇആർ, ബോയിങ് 777-200 എൽആർ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോർട്ട് കോഴിക്കോട് എയർപോർട്ട് അതോറിറ്റി, ഡൽഹി കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഇവയുടെ പരിശോധനകൾക്കു ശേഷമാണു സർവീസ് നടത്തുന്നതിനു ശുപാർശ ചെയ്ത് ഡിജിസിഎക്ക് സമർപ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്.

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.