കടലിൽ തിരയിൽ പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തികോഴിക്കോട്:ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകൻ ആദിൽ അഫ്സാൻ (15) ആണ് മരിച്ചത്. ഇന്നലെ കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്ത് തിരയിൽപ്പെട്ട് കാണാതായ ആദിൽ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

Post a Comment

0 Comments