സൗത്ത് സോണ്‍ ഇന്‍റര്‍സ്കൂള്‍ ബാസ്ക്കറ്റ് ബോൾ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം; കർണാടകയും തമിഴ്നാടും പങ്കെടുക്കുന്നു



കോഴിക്കോട്:സൗത്ത് സോണ്‍ ഇന്‍റര്‍സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കമായി. സില്‍വര്‍ ഹില്‍സ് സ്കൂള്‍ മൈതാനിയില്‍ നാല് ദിവസങ്ങളിലായാണ് മല്‍സരം. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കുട്ടികളും പങ്കെടുക്കുന്നുണ്ട്.



ഇതരസംസ്ഥാനങ്ങളിലെ കുട്ടികള്‍ കൂടി പങ്കെടുക്കുന്നതോടെ കൂടുതല്‍ ആവേശമാണ്. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലും ഓരോ സ്കൂളും മികച്ച ‌ടീമുകളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മല്‍സരങ്ങള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചം. തിങ്കളാഴ്ചയാണ് ഫൈനല്‍.  കെ.മുരളീധരന്‍ എം.പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാരൂപങ്ങളുള്‍പ്പെടെ കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ ചടങ്ങിന് മോടി കൂട്ടി.

Post a Comment

0 Comments