പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക്; നടപടികൾ വേഗത്തിലാക്കി കോര്‍പറേഷന്‍കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ നടപടികള്‍ വേഗത്തിലാക്കി കോര്‍പറേഷന്‍. കല്ലുത്താന്‍കടവിലെ കോളനിവാസികളെ ഫ്ലാറ്റിലേക്ക് മാറ്റിയതിന് പിന്നാലെ കുടിലുകള്‍ പൊളിച്ചുതുടങ്ങി. എന്നാല്‍ പഴം–പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.കല്ലുത്താന്‍കടവിലെ കോളനി പൂര്‍ണായും നീക്കിയാണ് ആധുനിക പഴം–പച്ചക്കറി മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മൂപ്പത്തിയാറ് വര്‍ഷവും ആറ്മാസവും കഴിയുമ്പോള്‍ നിര്‍മാണ കമ്പനി മാര്‍ക്കറ്റ് കോര്‍പറേഷനെ ഏല്‍പിക്കും. അതുവരെ വര്‍ഷം പത്തുലക്ഷം രൂപ കോര്‍പറേഷന് നല്‍കണം. എന്നാല്‍ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റുന്നതോടെ വ്യാപരം കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ചില്ലറ വില്‍പന നടത്തുന്നവരുടെ വരുമാനം തന്നെ നിന്നുപോകുമെന്ന പേടിയുമുണ്ട്. നഗരവികസനം അത്യാവശ്യമാണെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. വ്യാപാരികളുടെ പരാതികള്‍ പരിഹരിച്ചായിരിക്കും മാര്‍ക്കറ്റ് മാറ്റം.

Post a Comment

0 Comments