പോളിങ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കില്ല

Courtesy to PTI

ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കായി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് യാതൊരു കാരണവശാലും ഇളവ് അനുവദിക്കില്ലെന്ന് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ അറിയിച്ചു. ഡ്യൂട്ടിയില്‍നിന്ന് മാറിനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരേ ജനപ്രാതിനിധ്യനിയമപ്രകാരം കര്‍ശനശിക്ഷാനടപടികള്‍ സ്വീകരിക്കും. നിയമനം സംബന്ധിച്ച അറിയിപ്പ് ലഭിച്ച മുഴുവന്‍ ഉദ്യോഗസ്ഥരും ഉത്തരവിന്‍പ്രകാരമുള്ള പരിശീലനത്തിന് നിര്‍ബന്ധമായും ഹാജരാകണമെന്നും കലക്ടര്‍ അറിയിച്ചു.
  ജില്ലയിലെ 3790 ബൂത്തുകളിലേക്കുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിങ് അസിസ്റ്റന്റുമാര്‍, റിസര്‍വ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.

Post a Comment

0 Comments