യാത്രക്കാരനെ വട്ടം ചുറ്റിക്കാൻ സിഗ്നൽ ലൈറ്റ്കോഴിക്കോട്:പാലോറ ജംക്‌ഷനിലെ സിഗ്നൽ ലൈറ്റുകൾ യാത്രക്കാരെ വഴി തെറ്റിക്കുന്നു. ബൈപാസിൽ വെങ്ങളം ഭാഗത്തേക്കുള്ള സിഗ്നൽ ലൈറ്റുകളാണ് ഡ്രൈവർമാരെ സംശയത്തിലാക്കുന്നത്. ചുവപ്പ് ലൈറ്റ് തെളിഞ്ഞിരിക്കെത്തന്നെ മുന്നോട്ടു പോകാനുള്ള പച്ചയടയാളം തെളിയുന്നതാണ് സിഗ്നലിലെ പിഴവ്. ഈ പച്ച ഇടതുവശത്തെ സർവീസ് റോഡിലേക്കുള്ള വാഹനങ്ങൾക്കുള്ള സൂചനയാണ്. എന്നാൽ ഇടതു വശത്തേക്ക് കാണിക്കേണ്ട അടയാളത്തിന്നു പകരം പച്ചയടയാളം നേരെ മുന്നോട്ടാണ് കാണിക്കുന്നത്.

ഇത് തെറ്റായി മനസ്സിലാക്കി ചില ഡ്രൈവർമാർ ചുവപ്പു കത്തുമ്പോൾത്തന്നെ മുന്നോട്ടെടുത്ത് പോകുന്നത് അപകടത്തിനിടയാക്കുന്നു.ഇക്കാര്യം നാട്ടുകാർ  ട്രാഫിക് പൊലീസ് അറിയിച്ചെങ്കിലും പരിഹരിഹാരമുണ്ടായിട്ടില്ല.