സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, മനുഷ്യവിഭവം എന്നീ മേഖലകളിലാണ് ഇരുസ്ഥാപനങ്ങളും തമ്മിൽ സഹകരണത്തിനു സാധ്യതയുള്ളതെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ആർ. പ്രകാശ് കുമാർ പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള പ്രതിനിധികൾ കോഹ്വില യൂണിവേഴ്സിറ്റിയും സന്ദർശിക്കും.
നിലവിൽ കണ്ണൂർ സർവകലാശാലയുമായി കോഹ്വില സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഡയറക്ടർ പ്രകാശ് കുമാറിനൊപ്പം കണ്ണൂർ സർവകലാശാല മൈക്രോബയോളജി – ബയോടെക്നോളജി വിഭാഗം പ്രഫസർ ഡോ. എ. സാബു, ബൊട്ടാണിക്കൽ ഗാർഡൻ കൺസൽറ്റന്റ് സയന്റിസ്റ്റ് പ്രഫ. പി.വി. മധുസൂദനൻ എന്നിവരും ഡോ. ഹെറേറയുമായി ചർച്ചനടത്തി.
ലോകത്തിലെ തന്നെ പ്രമുഖ ഗവേഷണ സ്ഥാപനമായ സിറാഡ് (ഫ്രാൻസ്) സ്വിറ്റ്സർലാൻഡിലെ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ ( ഐയുസിഎൻ) എന്നിവിടങ്ങളിൽനിന്നുള്ള സംഘവും കഴിഞ്ഞ ദിവസങ്ങളിൽ ഗാർഡനിൽ സന്ദർശനം നടത്തിയിരുന്നു.