ബൈപാസ് വികസനം തടസ്സം നീങ്ങി:എം.കെ.രാഘവൻ എംപി



കോഴിക്കോട്∙ ദേശീയപാത ബൈപാസ് വികസനത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് എം.കെ. രാഘവൻ എംപി. കേന്ദ്രമന്ത്രിസഭയുടെ അനുമതിയാണ് ഇനിവേണ്ടത്. കോഴിക്കോട് ബൈപാസിനൊപ്പം രാജ്യത്തെ ഒട്ടേറെ വൻകിടപദ്ധതികൾ ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും സ്വാഭാവികമായ താമസമാണുണ്ടാകുന്നതെന്നും ദേശീയ പാത അതോറിറ്റി മെംബർ (ടെക്നിക്കൽ) ഡി.ഒ. തവാഡെ അറിയിച്ചതായി എംപി പറഞ്ഞു.

ദേശീയപാത 66  ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.1 കിലോമീറ്റർ ബൈപാസും വീതികൂട്ടുന്നത്. പ്രവൃത്തിക്ക് കരാറുകാരനെ കണ്ടെത്താനുള്ള ടെൻഡർ തുറക്കുന്നത് പലതവണയായി മാറ്റിവയ്ക്കുകയാണ്. അടുത്തമാസം രണ്ടുവരെ ടെൻഡർ സമർപ്പിക്കാമെന്നാണ് ഇപ്പോൾ എൻഎച്ച്എഐ വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.