കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ കെട്ടിട നിർമാണം പുനരാരംഭിച്ചു


കോഴിക്കോട്:മുടങ്ങിക്കിടന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം നിർമാണം പുനരാരംഭിച്ചു. മൂന്നു വർഷം മുൻപാണ് കൊയിലാണ്ടി ആദർശ് സ്റ്റേഷനായി റെയിൽവേ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചിരുന്നു.

അഞ്ച് മാസം മുൻപ് പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുന്ന നിലയിലായിരുന്നു. ഇപ്പോൾ പ്രവൃത്തി വീണ്ടും തുടങ്ങി. 85 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിയുന്നത്. പ്രത്യേക ടിക്കറ്റ് ബുക്കിങ് ഓഫിസ്, പാർസർ ഓഫിസ്, യാത്രക്കാർക്ക് വിശ്രമ കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ടാകും.