കൊടുവള്ളി മണ്ഡലത്തിലെ വൈദ്യുതി ഓഫിസുകൾ ജന സൗഹൃദമാക്കുന്നുകോഴിക്കോട്:കേരള സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന നറുവെട്ടം - പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ കെഎസ്ഇബി ഓഫിസുകളും ജന സൗഹൃദ ഓഫിസുകളാക്കി മാറ്റാൻ കാരാട്ട് റസാഖ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജന പ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു .

വോൾട്ടേജ് ക്ഷാമം നേരിടുന്ന സ്ഥലങ്ങൾ, വോൾട്ടേജിൽ ഏറ്റക്കുറച്ചിൽ നേരിടുന്ന സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ 15 ന് മുൻപ് അതത് സെക്‌‌‌‌ഷൻ ഓഫിസിൽ അറിയിക്കണം. പരിഹാരം അടിയന്തരമായി സ്വീകരിക്കാനും ധാരണയായി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ്. എൻജിനീയർ കെ. സജീവൻ, അബ്ദുൾ ജലീൽ, ഒ. പുഷ്പൻ എന്നിവർ പ്രസംഗിച്ചു.