കെട്ടിടനിര്‍മാണ അപേക്ഷകളില്‍ അദാലത്ത്‌



കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിടനിര്‍മാണ അപേക്ഷകളില്‍ കുടിശ്ശികരഹിതമാക്കുന്നതിനായി 15-ന് 10 മണിക്ക് പരാതി പരിഹാര അദാലത്ത് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടക്കും. അപേക്ഷകള്‍ ജനുവരി 10-ന് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകളുടെ കവറില്‍ കെട്ടിടനിര്‍മാണ പരാതി പരിഹാര അദാലത്ത് എന്ന് എഴുതണം. അദാലത്ത് ദിവസം പരാതിക്കാര്‍ ഹാജരാവണമെന്ന് സൂപ്രണ്ടിങ് എന്‍ജി നീയര്‍ അറിയിച്ചു