നവീകരണ പ്രവൃത്തിക്കിടെ വാഹനങ്ങൾ; തടയാൻ ഓട്ടോ ഡ്രൈവർമാർ


കോഴിക്കോട്:നരിക്കുനി-കുമാരസ്വാമി റോഡ് നവീകരണത്തിനു സംരക്ഷണവുമായി നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും. റോഡ് നവീകരണം നടത്തുന്നതിനിടെ നിയന്ത്രണം മറികടന്നു വാഹനങ്ങൾ കയറ്റുന്നത് പ്രവൃത്തിക്കു തടസ്സമായതിനെ തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ രംഗത്തെത്തിയത്.

റോഡിന്റെ പ്രവേശന ഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലരും ഇത് അവഗണിച്ചായിരുന്നു വാഹനങ്ങൾ കയറ്റിയത്. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും ഇടപെടൽ കാരണം നവീകരണ പ്രവൃത്തി സുഗമമായി നടന്നു.