ചെലവൂർ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ മഞ്ഞൾ മേള ജനുവരി 20ന്




കോഴിക്കോട്:ചെലവൂർ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ മഞ്ഞൾ മേള 20നു നടക്കും. രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മഞ്ഞളിലെ വൈവിധ്യം, ജൈവ മഞ്ഞൾ, മൂല്യവർധിത ഉൽപന്നങ്ങൾ, മഞ്ഞൾ സംസ്കരണം എന്നീ വിഷയങ്ങളിലായി നടക്കുന്ന സെമിനാറിൽ ഹോർട്ടികൾചർ കമ്മിഷണർ ഡോ. ബി.എൻ. ശ്രീനിവാസ മൂർത്തി അധ്യക്ഷത വഹിക്കും. മഞ്ഞളിന്റെ നൂറിലധികം വ്യത്യസ്ത ഇനങ്ങളുടെ പ്രദർശനവും നടക്കും.