കോഴിക്കോട്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 16, 17 തീയതികളില്‍ കോഴിക്കോട് നഗരത്തിലും കോഴിക്കോട് വിമാനത്താവളം-രാമനാട്ടുകര-തൊണ്ടയാട് റൂട്ടിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഫെബ്രുവരി 16-ന് വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ടു വരെയും 17-ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസ് ഒഴികെയുള്ള ഹെവി വാഹനങ്ങള്‍ വെങ്ങളം-കോരപ്പുഴപ്പാലം-വെങ്ങാലി-ബീച്ച്-മീഞ്ചന്ത-രാമനാട്ടുകര വഴി തൃശ്ശൂര്‍ ഭാഗത്തേക്കും തിരിച്ച് കൊയിലാണ്ടി ഭാഗത്തേക്കും സഞ്ചരിക്കണം. വയനാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ലോറികളും ചെറുവാഹനങ്ങളും കൊടുവള്ളി-മുക്കം വഴി ഇരുഭാഗത്തേക്കും പോവണം. വടക്കുഭാഗത്ത് നിന്ന് വരുന്ന കാറുകളും മറ്റ് ചെറുവാഹനങ്ങളും 16-ന് വൈകീട്ട് നാലുമുതല്‍ ഏഴു വരെയും 17-ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയും തൊണ്ടയാട്-അരയിടത്ത്പാലം-മിംസ്-മീഞ്ചന്ത-രാമനാട്ടുകര-കാക്കഞ്ചേരി വഴി തൃശ്ശൂര്‍ ഭാഗത്തേക്കും തിരികെ രാമനാട്ടുകര-മീഞ്ചന്ത-പുഷ്പ ജങ്ഷന്‍-ബീച്ച്-വെങ്ങാലി വഴി കൊയിലാണ്ടി ഭാഗത്തേക്കും സഞ്ചരിക്കണം. വടക്കുഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തൊണ്ടയാട്-മെഡിക്കല്‍ കോളേജ്-പെരുവയല്‍-എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയും കടലുണ്ടി, ഫറോക്ക്, മീഞ്ചന്ത ഭാഗത്ത് നിന്നുള്ളവ രാമനാട്ടുകര-കാക്കഞ്ചേരി വഴിയും പോവണം. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും 16-ന് വൈകീട്ട് നാലു മുതല്‍ എട്ടുവരെയും 17-ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുവരെയും തൊണ്ടയാട്-മെഡിക്കല്‍ കോളേജ്-പെരുവയല്‍-എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയും തിരിച്ചുപോവണം. ഇതിന് പുറമെ 15, 16 തീയതികളില്‍ നടക്കുന്ന റിഹേഴ്‌സലിന്റെ ഭാഗമായും ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. തൊണ്ടയാട്-രാമനാട്ടുകര-വിമാനത്താവളം റോഡിലും നഗരത്തിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ആംബുലന്‍സ്, അഗ്നിരക്ഷാസേന എന്നിവയ്ക്ക് ബാധകമാവില്ല.
- Home
- Websites
- _Careers Info
- Help Line
- _Kerala Police
- __ Emergency Help Line
- __Kozhikode City
- __Kozhikode Rural
- __CBCID (Crime-Branch)
- __SBCID (Special Branch)
- __Control Room
- __Costel Police
- __Highway Police
- __North Zone
- __Railways
- __Women Cell
- __FSL
- __Police Club
- __Telecommunications
- _Fire and Rescue
- _KSEB Section
- _Govt Hospitals
- _Rationing
- _Media's
- _Village Offices
- _Treasuries
- _Registrar Offices
- _KSRTC Depos & RW
- About
- Contact us