കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഫണ്ടി (സിആർഎഫ്)ൽ നിന്നും ജില്ലയിലെ 2 റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതി


കോഴിക്കോട്:കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഫണ്ടി (സിആർഎഫ്)ൽ നിന്നും ജില്ലയിലെ 13 കിലോമീറ്റർ ദൈർഘ്യമുള്ളതും 13 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതുമായ അണ്ടിക്കോട്-പാവണ്ടൂർ-കാക്കൂർ-നരിക്കുനി റോഡ്, 10.8 കിലോമീറ്റർ ദൈർഘ്യമുള്ളതും 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതുമായ അരീക്കാട്- കൊടിനാട്ട് മുക്ക് കുന്നത്ത് പാലം മാത്തറ - പാലാഴി - കോവൂർ റോഡ്, ഇതിനെ ബന്ധപ്പെട്ട്  കൊടിനാട്ട് മുക്ക്- കൊളത്തറ റോഡ് എന്നിവയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ തുടങ്ങിയതായും, പണി ഏപ്രിലിൽ തുടങ്ങി ഒൻപതു മാസം കൊണ്ട് പൂർത്തിയാക്കുമെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.