റെയിൽവേ സ്റ്റേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ചു




കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ മലബാർ റെയിൽവേ ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ (മർഡാക്) ആദരിച്ചു. എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മാർഡാക് ചെയർമാൻ എം.പി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു.

സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു, കൗൺസിലർ പി.എം. നിയാസ്, സ്വാതന്ത്ര്യസമര സേനാനി പി. വാസു, എ.സി. മൊയ്തീൻ, ഉമ്മർ പാണ്ടികശാല, പി. മൊയ്തീൻകുട്ടി, കെ. മൊയ്തീൻ കോയ, കെ.പി.യു. അലി, പി. അബ്ദുൽ ബഷീർ, കെ. ഹാരിസ്, കെ. അബ്ദുൽ സമദ്, പി.കെ. കൃഷ്ണകുമാർ, പി. സജീഷ് എന്നിവർ പ്രസംഗിച്ചു.