തൊഴിലുറപ്പ് പദ്ധതി നിർവഹണം: മാവൂരിനും മടവൂരിനും മഹാത്മാ പുരസ്കാരംകോഴിക്കോട്:തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവു പുലർത്തിയതിനുള്ള മഹാത്മാ പുരസ്കാരത്തിൻ മാവൂർ, മടവൂർ പഞ്ചായത്തുകൾ അർഹരായി. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം മാവൂരിനും, രണ്ടാം സ്ഥാനം  മടവൂരിനും ലഭിച്ചു. അഞ്ചു കോടിയുടെ പദ്ധതിയാണു മാവൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിയത്. ഓരോ പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കാനും മാവൂർ പഞ്ചായത്തിന് കഴിഞ്ഞു. മടവൂർ പഞ്ചായത്തിൻ 53855 തൊഴിൽ ദിനങ്ങളിലൂടെ 1,78,43,926 രൂപ ചെലവഴിക്കാൻ കഴിഞ്ഞു. 231 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. നിർമാണ മേഖലയിൽ 40 ലക്ഷത്തിലേറെ രൂപ ചെലവിട്ടു. റോഡുകളും നടപ്പാതകളും കോൺക്രീറ്റ് ചെയ്യുകയാണുണ്ടായത്.