ലൗ ഗ്രീൻ ക്ലബുകൾക്ക് അംഗീകാരം


കോഴിക്കോട്:ഒയിസ്ക ഇന്റർനാഷനലിന്റെ കുട്ടികളുടെ വനവൽക്കരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലൗ ഗ്രീൻ ക്ലബുകളുടെ 1995 മുതൽ നടന്നു വരുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പുനരംഗീകാരം ലഭിച്ചു.

തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം സ്കൂളുകളിൽ കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയത്തിന്റെ  ഭാഗമായ ദേശീയ ഔഷധ സസ്യബോർഡും സംസ്ഥാന സർക്കാരിന്റെ ഔഷധ സസ്യബോർഡുമായി സഹകരിച്ചു ഹെർബൽ പ്ലാന്റ്സ് ആൻഡ് ഹോം റെമഡീസ് എന്ന പദ്ധതി പ്രവർത്തനം തുടങ്ങി. സർക്കാരിൽ നിന്നുള്ള സഹായ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 15 സെന്റ് സ്ഥലത്തെങ്കിലും ഔഷധ തോട്ടം നിർമിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് സ്വന്തം ലെറ്റർപാഡിൽ തയാറാക്കിയ താൽപര്യപത്രം, ഓയിസ്ക ഇന്റർനാഷണൽ, യുകെഎസ് റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.