വ്യവസായ സംരംഭകത്വ പരിശീലനം


കോഴിക്കോട്: എന്‍.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ വ്യവസായ സംരംഭകത്വ പരിശീലനപരിപാടി 26 മുതല്‍ ഏപ്രില്‍ 20 വരെ നടക്കും. ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയെന്നതാണ് ലക്ഷ്യം. 18-നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. ഫോണ്‍: 0495-2286147, 9995421341.