ജില്ലയിലെ 53 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിക്ക് അംഗീകാരംകോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. 448 പ്രോജക്ടുകളിലായി 129.983 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ജില്ലയിലെ 42 പഞ്ചായത്തുകളുടേയും ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളുടേയും ഒരു നഗരസഭയുടേയും ഉള്‍പ്പെടെ 53 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി

Post a Comment

0 Comments