ഗവ. ക്യാംമ്പസ് ഹയർ സെക്കൻഡറിയിൽ ഒരു കോടിയുടെ പുതിയ കെട്ടിടംകോഴിക്കോട്:ഗവ. മെഡിക്കൽ കോളജ് ക്യാംമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെവലിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും പുതുതായി അനുവദിച്ച 20 ഡിവിഷനുകളും മൂന്നു പുതിയ തസ്തികകളുടെയും പ്രഖ്യാപനവും  ഇന്ന് നടത്തും

എ. പ്രദീപ് കുമാർ എംഎൽഎ വിഭാവനം ചെയ്ത പ്രിസം പദ്ധതി നടപ്പാക്കുന്നതുവരെ രണ്ടായിരത്തോളം കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. നിയോജക മണ്ഡലം ആസ്തി വികസനനിധിയിൽ നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ച് 23 ക്ലാസ്മുറികളും കോർപറേഷൻ ഒന്നര കോടി രൂപ ചെലവിൽ 13 ക്ലാസ്മുറികളും നിർമിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് പത്തു ലക്ഷം, കോർപറേഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷം എന്നിങ്ങനെ ചെലവഴിച്ച് ചുറ്റുമതിൽ, ഗേറ്റ്, പൂന്തോട്ടം തുടങ്ങിയവയും നിർമിച്ചു.

28 ക്ലാസ്മുറികൾ ഹൈടെക്കായി. കെ.കെ. രാഗേഷ് എംപിയുടെ ഫണ്ടിൽ നിന്ന് എട്ടു ക്ലാസ്മുറികൾ കൂടി ഹൈടെക്കാക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നു. 50 ലക്ഷം രൂപ ചെലവിൽ പൊതു സ്റ്റേജും നിർമിക്കുന്നുണ്ട്. 16 ലക്ഷം രൂപ ചെലവിൽ കോർപറേഷൻ പുതിയൊരു കെട്ടിടം കൂടി നിർമിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസന കുതിപ്പിനു സഹായകമായാണ് നിയോജക മണ്ഡലം ആസ്തി വികസന നിധിയിൽ നിന്ന് ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിട നിർമാണത്തിനു ഇന്നു തുടക്കമിടുന്നത്. ലാബ്, ശുചിമുറി സമുച്ചയം, ക്ലാസ്മുറികൾ തുടങ്ങിയവയാണ് ഇതിലുണ്ടാവുക.

Post a Comment

0 Comments