കോഴിക്കോട് മെഡിക്കല്‍ കോളേജിന് 30 പി.ജി.സീറ്റുകൾ കൂടി അനുവദിച്ചു
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തിന് അധികമായി അനുവദിച്ച 75 പി.ജി. സീറ്റുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് 30 സീറ്റ് ലഭിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ തന്നെ പുതിയതായുള്ള ക്ലിനിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാര്‍ച്ച് 27-ന് തുടങ്ങുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 196 പി.ജി. സീറ്റുകളാണുള്ളത് മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഉറപ്പുവരുത്തണമെന്ന് സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.കോഴിക്കോടിന് അനുവദിച്ച സീറ്റുകള്‍: അനസ്തീഷ്യ 13 മെഡിസിന്‍ 5 ഗൈനക്കോളജി 2 സൈക്യാട്രി 1 റേഡിയോളജി 1 ഓഫ്ത്താല്‍മോളജി 4 ഓര്‍ത്തോപീഡിക്‌സ്Back To Blog Home Page