കോഴിക്കോട്:പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പേരാമ്പ്ര ഫെസ്റ്റില്‍ ഷോപ്പിങ് ഫെസ്റ്റിവല്ലുമായി വ്യാപാരികളും പങ്കുചേർന്നു. എല്ലാ വ്യാപാരികളും ചേര്‍ന്ന് 25 മുതല്‍ ഒന്നര മാസക്കാലമാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇക്കാലയളവില്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നല്‍കും. ദിവസേനയുള്ള നറുക്കെടുപ്പില്‍ വാഷിങ് മെഷീന്‍, മിക്‌സി, സീലിങ് ഫാന്‍ എന്നിവ സമ്മാനമായി ലഭിക്കും. ഷോപ്പിങ് ഫെസ്റ്റിവല്ല് സമാപിക്കുമ്പോള്‍ മെഗാ നറുക്കെടുപ്പില്‍ ഹ്യുണ്ടായ് ഇയോണ്‍ കാറാണ് വിജയികളെ കാത്തിരിക്കുന്നത്. 25-ന് രാവിലെ ഒമ്പതിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെയാണ് പേരാമ്പ്ര ഫെസ്റ്റ് നടക്കുന്നത്. ഷോപ്പിങ് ഫെസ്റ്റ് ചെയര്‍മാന്‍ അലങ്കാര്‍ ഭാസ്‌കരന്‍, കണ്‍വീനര്‍ ശശികുമാര്‍ പേരാമ്പ്ര, ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, സുരേഷ്ബാബു കൈലാസ്, സന്തോഷ് സെബാസ്റ്റ്യന്‍, ഒ.പി. മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.