കോഴിക്കോട്: ജമ്മു കാശ്മീരിലിലെ കത്വയില്‍ നടന്ന എട്ടുവയസ്സുകാരിയുടെ ക്രൂരബലാത്സംഗവും കൊലപാതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പലയിടങ്ങളിലും സഘർഷം. ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായതോതിൽ അക്രമങ്ങളാണ് അരങ്ങേറുന്നത്. പലയിടത്തും വഴിയില്‍ ടയര്‍കൂട്ടിയിട്ട് കത്തിച്ചും കല്ലുകള്‍ നിരത്തിയും വാഹനങ്ങള്‍ തടഞ്ഞു. ഇന്നലെ പാതിരാത്രി മുതല്‍ തന്നെ വാഹനങ്ങൾ തടയാൻ റോഡിൽ കല്ലുകളും ടയറുകളും കൊണ്ടിട്ടിരുന്നു. രാവിലെ കടകള്‍ അടപ്പിക്കലും കൂടിയായി പ്രതിഷേധങ്ങള്‍ ശക്തമായി. ഇതോടെ പൊലീസ് ശക്തമായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും രാവിലെ വ്യാപാര സ്ഥാപനങ്ങളും, ഗതാഗത മാർഗങ്ങളും പ്രവർത്തിച്ചിരുന്നു. എന്നാൽ പത്തുമണിയാവുന്നതിനു മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്യാൻ ധാരാളം പേർ രംഗത്തിറങ്ങി.
ജില്ലയിലെ പേരാമ്പ്ര, ബാലുശ്ശേരി തുടങ്ങി ചില പ്രദേശങ്ങളിൽ ചെറിയതോതിൽ സഘർഷങ്ങളും നടന്നു. കൊടുവള്ളിയിൽ വെച്ച് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്ന ദൃശ്യം പകർത്തിയ spidernet, റിപ്പോർട്ടറും, സുപ്രഭാതം ലേഖകനുമായ റാഷി KVR നു നേരേ കയ്യേറ്റം നടന്നു. ഇവർ റാഷിയെ മർദ്ദിക്കുകയും,പ്രസ്സ് tag അടക്കം നശിപ്പിക്കുകയും ചെയ്തു. ജില്ലയിലെ ഉൾമേഖലകളിലാൺ നഗരപ്രദേശങ്ങളേക്കാൾ ഹാർത്താൽ പൂർണമായത്. നരിക്കുനി, പുനൂർ, തിരുവമ്പാടി, താമരശ്ശേരി, തുടങ്ങി പലയിടങ്ങളിലും പ്രതിക്ഷേധ റാലികളും നടന്നു.
ഹർത്താലിന്റെ ഭാഗമായി തിരുവമ്പാടിയിൽ നടന്ന പ്രതിക്ഷേധ പ്രകടനം
ഹർത്താലിന്റെ ഭാഗമായി നരിക്കുനിയിൽ നടന്ന പ്രതിക്ഷേധ പ്രകടനം |
0 Comments