കെഎസ്ഇബി സ്മാർട്ട് മീറ്റർ ആദ്യഘട്ട പരീക്ഷണം നടക്കാവ് സെക്‌ഷനിൽ



കോഴിക്കോട്:നടക്കാവ് സെക്‌ഷനു കീഴിലെ 25 കണക്‌ഷനുകളിൽ കെഎസ്ഇബി പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇബി. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്മാർട് മീറ്ററിങ് സൊല്യൂഷൻ പരിപാടിയുടെ ഭാഗമായി കേരളത്തിൽ 4.9 ലക്ഷം സ്മാർട് മീറ്ററുകളാണു സ്ഥാപിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഒരാഴ്ചയ്ക്കുള്ളിൽ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്മാർട് മീറ്റർ പരീക്ഷിക്കുന്നത്.  ഗാർഹിക, വ്യാവസായിക കണക്‌ഷനുകളിലും സർക്കാർ ഓഫിസുകളിലും പുതിയ മീറ്റർ സ്ഥാപിക്കും. കോഴിക്കോട് സർക്കിളിൽ മൊത്തം നഗരമേഖലയിലുള്ള 24 സെക്‌ഷനുകളിലായി 43,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ വൈദ്യുതി ബിൽ ഉപഭോക്താവിനു മൊബൈലിൽ ലഭ്യമാക്കാനും പ്രീപെയ്ഡ് മാതൃകയിൽ റീചാർജ് സംവിധാനം കൊണ്ടുവരാനും സ്മാർട് മീറ്ററുകൾ വഴിയൊരുക്കും. സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനുള്ള  കമ്പനിയെ കെഎസ്ഇബി ടെൻഡറിലൂടെ കണ്ടെത്തും.

Post a Comment

0 Comments