കിഫ്ബി: ജില്ലയിലെ പദ്ധതികൾക്ക് 319 കോടി


കോഴിക്കോട്:കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) അവസാന യോഗത്തിൽ ജില്ലയ്ക്ക് 318.93 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. മലയോര ഹൈവേയുടെ ആദ്യഘട്ടമായ പുല്ലുവ– തൊട്ടിൽപാലം റോഡ് വികസനത്തിനായി 88.13 കോടി രൂപ അനുവദിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡാണു പദ്ധതി നടപ്പാക്കുന്നത്. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർബിഡിസികെ) നടപ്പാക്കുന്ന കൊടുവള്ളി സിറാജ് മേൽപാലത്തിനായി 54.03 കോടിയും പേരാമ്പ്ര ബൈപാസിനായി 58.29 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്.

മണ്ണൂർ– ചാലിയം റോഡിന്റെ നവീകരണത്തിനായി 45.54 കോടിയും അനുവദിച്ചു. വിവിധ സ്കൂളുകളുടെ നവീകരണത്തിനായി 60.47 കോടിയുണ്ട്. റോഡ് ഫണ്ട് ബോർഡാണു പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് സബ് റജിസ്ട്രാർ ഓഫിസ് കെട്ടിടത്തിനായി 12.47 കോടിയും വകയിരുത്തി. കൂടാതെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 40.04 കോടിയും അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments