കോഴിക്കോടിന്റെ നഗരപ്രദേശങ്ങളിൽ 44,000 സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.കോഴിക്കോട്: വൈദ്യുതി ദുരുപയോഗം തടയാനും പരാതികളുടെ ഉടനടി പരിഹാരത്തിനുമായി നഗരപരിധിയിൽ 44,000 സ്‌മാർട് മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനം. കോഴിക്കോട് കോർപറേഷൻ , കൊയിലാണ്ടി, കടലുണ്ടി, വടകര എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ 31നു മുൻപായി ആദ്യഘട്ടം പൂർത്തീകരിക്കാൻ കലക്‌ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റിനു മുകളിലുള്ള ഉപഭോക്‌താക്കളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ഇതുപ്രകാരം പുതിയ റീഡിങ് മീറ്ററുകൾ സ്‌ഥാപിക്കാനുള്ള സർവേ ആരംഭിച്ചതായി കെഎസ്‌ഇബി ഉദ്യോഗസ്‌ഥർ അറിയിച്ചു. കെഎസ്ഇബി കോഴിക്കോട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ വി.വി. സാബു, ബാലുശ്ശേരി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ചന്ദ്രബാബു, ഫറോക്ക് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ, വടകര ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ജെ. പോൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments