മായം; ഒമ്പത് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു




കോഴിക്കോട്: ജില്ലയിൽ ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മായം ചേർത്തത്‌ കണ്ടെത്തിയ വെളിച്ചെണ്ണ ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചു. ഗുണനിലവാരം കുറഞ്ഞ ഒമ്പത് ബ്രാൻഡുകളാണ് നിരോധിച്ചത്. ചേളന്നൂരിലെ ഡ്രോപ് ഓഫ് നേച്വർ,  കോഴിക്കോട്ടെ കേരള വിസ്മയ,  ബേപ്പൂരിലെ പി.വി.എസ്. തൃപ്തി,  പാലക്കാടുനിന്നുള്ള കോക്കോ മേന്മ അഗ്രോ, കേരള വാലി, നരിക്കുനിയിലെ ഹരിതഗിരി അന്നപൂർണ, പാവങ്ങാടുനിന്നുള്ള ഓറഞ്ച് ജനശ്രീ കേരനൈസ് മലബാർ സുപ്രീം എന്നീ ബ്രാൻഡുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് ഇവയുടെ വിൽപ്പന നിരോധിച്ചതെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ പി.കെ. എലിയാമ്മ അറിയിച്ചു.

Post a Comment

0 Comments