ഇ–ഹോസ്പിറ്റൽ‌ പദ്ധതി: മെഡി. കോളജ് OP ടിക്കറ്റ് കൗണ്ടറിൽ വൻതിരക്ക്കോഴിക്കോട്:ഇ–ഹോസ്പിറ്റൽ‌ പദ്ധതി നടപ്പാക്കിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂപ്പർ സ്പെഷ്യൽറ്റിയിലും ഒപി ടിക്കറ്റ് കൗണ്ടറിൽ വൻതിരക്ക്. കൗണ്ടറിന്റെ എണ്ണം കൂട്ടിയെങ്കിലും ജീവനക്കാരുടെ കുറവ് തിരക്കു കൂടുന്നതിനിടയാക്കുന്നു. എൻഎംസിഎച്ചിൽ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്ത രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

ഇതേ തുടർന്ന് ബുധനാഴ്ച ഇവിടെ ടിക്കറ്റ് കൗണ്ടറിൽ വൻ തിരക്കായിരുന്നു. ഒപി ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം കൂട്ടിയതിനാൽ അവിടേക്കു കംപ്യൂട്ടർ പരിജ്ഞാനമുള്ള കൂടുതൽ പേരെ നിയമിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇപ്പോൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സിങ് അസിസ്റ്റന്റുമാരിൽ പലരും രാവിലെ പത്തുവരെ ഒപി ടിക്കറ്റ് കൗണ്ടറിൽ കൂടി സേവനം ചെയ്യുകയാണ്.പരുക്കേറ്റ് രണ്ടുപേർ അവധിയിലായതിനാൽ അവർ‌ വരുന്നതുവരെ പകരം രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ നിയോഗിച്ചതായും തിരക്ക് കൂടുന്ന സമയത്ത് ടെലി മെഡിസിനിലെ ഒരാളുടെ സേവനം ഒൻപതു മുതൽ 12 വരെ ഒപി ടിക്കറ്റ് കൗണ്ടറിലേക്ക് ലഭ്യമാക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത് കുമാർ പറഞ്ഞു.

Post a Comment

0 Comments