എരഞ്ഞിപ്പാലം ജങ്ഷനില്‍ ഫൈഓവർ നിര്‍മിക്കണം -എം.കെ. രാഘവന്‍ എം.പി

എരഞ്ഞിപ്പാലം ജങ്ഷൻ (ആകാശ ദൃശ്യം)

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ 2018-19-ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍ മേല്‍പ്പാലം പണിയണമെന്ന് എം.കെ. രാഘവന്‍ എം.പി. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ ദീപക് കുമാറിനും നിവേദനം നല്‍കിയിട്ടുണ്ട്. ദേശീയപാത 766-ല്‍ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എരഞ്ഞിപ്പാലത്ത് മേല്‍പ്പാലം പണിയുന്നതിന് ദേശീയപാത അതോറിറ്റി സാധ്യതാപഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബെംഗളൂരു, മൈസൂരു, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള റോഡ് എരഞ്ഞിപ്പാലം വഴിയാണ്. അതോടൊപ്പം തന്നെ സിറ്റിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോവുന്ന ജങ്ഷനാണ്. ഈ സാഹചര്യത്തില്‍ 2018-19-ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവിടെ ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments