SSLC പരീക്ഷാഫലം: ജില്ലയിലെ 97.969 % വിദ്യാർത്ഥികൾ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി



കോഴിക്കോട്: SSLC പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ജില്ലയിലെ ആകെ പരീക്ഷയെഴുതിയ 44806 പേരിൽ 43896 പേർ ഉപരിപഠനത്തിൻ യോഗ്യത നേടി. ജില്ലാതലത്തിൽ കോഴിക്കോട് ജില്ല എട്ടാംസ്ഥാനത്താണ്.

സംസ്ഥാനമൊട്ടാകെ 97.84 % വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. 34,313 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 91.58 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും (99.12%). ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട് ജി​ല്ല​യി​ലുമാണ് (93.87%) ഏ​റ്റ​വും കൂ​ടു​ത​ല്‍ A+ നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 1,176 സ്കൂ​ളു​ക​ള്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ല്‍ 517 എ​ണ്ണം സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളാ​ണ്. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ ഒ​ന്‍​പ​തു സ്കൂ​ളു​ക​ളി​ലാ​യി 544 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 538 പേ​ര്‍ വി​ജ​യി​ച്ചു. THSLC-യിൽ 3,2799 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 3,234 പേ​ര്‍ വി​ജ​യം നേ​ടി. 98.6 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

റീ​വാ​ലു​വേ​ഷ​നു മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം. സേ ​പ​രീ​ക്ഷ​ക​ള്‍ മേ​യ് 21 മു​ത​ല്‍ 25വ​രെ ന​ട​ക്കും. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം മേ​യ് 9 ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Post a Comment

0 Comments