പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ വർധന: കോഴിക്കോട് ജില്ലക്ക് രണ്ടാംസ്ഥാനം


കോഴിക്കോട്:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധനയിൽ കോഴിക്കോട് രണ്ടാമത്. ജില്ലയിലെ പൊതുവിദ്യയാലയങ്ങളിൽ ഈവർഷം 20,043 വിദ്യാർഥികളാണ് പ്രവേശനം നേടിയത്.32,964 കുട്ടികൾ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടിയ മലപ്പുറം ജില്ലയാണ് ഒന്നാമത്. സംപൂർണ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് കണക്കെടുപ്പ് നടത്തിയത്. ലഭ്യമായ കണക്കുകൾ പ്രകാരം ഈ വർ‍ഷം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 392 വിദ്യാർഥികളാണ് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി പ്രവേശനം നേടിയത്.ഇതിൽ 177 ആൺകുട്ടികളും 215 പെൺകുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളിൽ 1377 കുട്ടികൾ വർധിച്ചു. ഇതിൽ 756 ആൺകുട്ടികളും 621 പെൺകുട്ടികളുമുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജില്ലയിലൊട്ടാകെ 933 ആൺകുട്ടികളുടെയും 836 പെൺകുട്ടികളുടെയും വർധനയാണ് ഈ വർഷമുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജില്ലയിൽ 3.6 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്.ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ 6.2 ലക്ഷം പേർ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്.

Post a Comment

0 Comments