നി​പ: ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യസംഘടന


കോ​ഴി​ക്കോ​ട്: നി​പ രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ​യേ​റ്റ് ജീ​വ​ൻ പൊ​ലി​ഞ്ഞ ന​ഴ്സ് ലി​നി പു​തു​ച്ചേ​രി​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ദ​രാ​ഞ്ജ​ലി. സം​ഘ​ട​ന​യു​ടെ ഹെ​ൽ​ത്ത് വ​ർ​ക്ക്ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജിം ​കാം​പെ​ലി​ന്റെ ട്വി​റ്റ​ർ പേ​ജി​ലാ​ണ് ലി​നി​ക്ക് അ​ത്യ​പൂ​ർ​വ​മാ​യ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്.  ക​ഴി​ഞ്ഞ ദി​വ​സം ഫ​ല​സ്തീ​നി​ൽ പ​രി​ക്കേ​റ്റ സ​മ​പ്പോ​രാ​ളി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ വെ​ടി​യേ​റ്റു മ​രി​ച്ച ‘ഗ​സ്സ​യി​ലെ മാ​ലാ​ഖ’ എ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ട്ട റ​സാ​ൻ അ​ൽ ന​ജ്ജാ​ർ, ആ​ഫ്രി​ക്ക​യി​ൽ എ​ബോ​ള വൈ​റ​സി​നെ​തി​രെ പോ​രാ​ടി​യ ധീ​ര​വ​നി​ത സ​ലോ​മി ക​ർ​വ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ലി​നി​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​നു​സ്മ​രി​ച്ച​ത്.  ‘‘റ​സാ​ൻ അ​ൽ ന​ജ്ജാ​ർ (ഗ​സ്സ), ലി​നി പു​തു​ശ്ശേ​രി (ഇ​ന്ത്യ), സ​ലോ​മി ക​ർ​വ (ലൈ​ബീ​രി​യ) ഇ​വ​രെ മ​റ​ന്നു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഓ​ർ​ത്തെ​ടു​ക്കു​ക’’ എ​ന്ന വ​രി വി​മ​ൻ ഇ​ൻ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത്, നോ​ട്ട് എ ​ടാ​ർ​ഗ​റ്റ് എ​ന്നീ ഹാ​ഷ്​​ടാ​ഗു​ക​ളോ​ടെ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. മൂ​വ​രു​ടെ​യും ചി​ത്ര​വും ഒ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.


ല​ണ്ട​നി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘ദി ​ഇ​ക​ണോ​മി​സ്റ്റ്​’ അ​ന്താ​രാ​ഷ്​​ട്ര മാ​സി​ക ച​ര​മ​കോ​ള​ത്തി​ൽ ലി​നി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ലേ​ഖ​ന​മെ​ഴു​തി​യി​രു​ന്നു. ‘ട്രീ​റ്റി​ങ് എ ​മി​സ്​​റ്റ​റി ഡി​സീ​സ്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ആ​രം​ഭി​ക്കു​ന്ന ലേ​ഖ​ന​ത്തി​ൽ ലി​നി മ​ര​ണ​കി​ട​ക്ക​യി​ൽ​വെ​ച്ച് ഭ​ർ​ത്താ​വ് സ​ജീ​ഷി​നെ​ഴു​തി​യ ക​ര​ള​ലി​യി​പ്പി​ക്കു​ന്ന ക​ത്തും ഉ​ൾ​പ്പെ​ടു​ത്തി. ഈ ​പ്ര​ശ​സ്ത മാ​സി​ക​യു​ടെ ചരമകോള​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ദ്യ മ​ല​യാ​ളി​യാ​ണ് ലി​നി. നി​പ പ​ട​ർ​ന്നു​പി​ടി​ച്ച പേ​രാ​മ്പ്ര​യി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലി​നി​യെ വൈ​റ​സ് കീ​ഴ്പെ​ടു​ത്തി​യ​ത്. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിൽ നിന്നാണ് ലിനിക്ക് നിപ ബാധിച്ചത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ലി​നി​യെ  ഡോ​ക്ട​ർ​മാ​രു​ടെ ക​ഠി​ന​ശ്ര​മ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തി​െൻറ പ്രാ​ർ​ഥ​ന​യെ​യും വി​ഫ​ല​മാ​ക്കി നി​പ മ​ര​ണ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.


Post a Comment

0 Comments