Ramanattukara Flyover |
കോഴിക്കോട്: നഗരം കാത്തിരുന്ന രണ്ടുമേല്‍പാലങ്ങളും ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങി. ഉദ്ഘാടനം 28-ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ബൈപ്പാസില്‍ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ തൊണ്ടയാട്, രാമനാട്ടുകര ജംക്ഷനുകളിലാണ് മേല്‍പാലങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.
2016 മാര്‍ച്ചിലാണ് പ്രവൃത്തി ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിങ് രൂപകല്‍പന ചെയ്ത മേല്‍പാലങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നടു ഭാഗത്തൊഴികെ സ്പാനുകള്‍ക്കിടയില്‍ വിടവ് (എക്‌സ്പാന്‍ഷന്‍ ഗ്യാപ്) ഇല്ലാത്ത ഡിസൈനാണ് രാമനാട്ടുകരയിലേത്. തൊണ്ടയാട് പാലത്തില്‍ മൂന്നു സ്പാനുകള്‍ ഇടവിട്ട് ഈ വിടവുണ്ടാകും.
Thondayad Flyover |
ബൈപാസില്‍ നിലവില്‍ തിരക്കുള്ള ജംക്ഷനുകളാണ് തൊണ്ടയാടും രാമനാട്ടുകരയും. അടിയന്തരമായി മെഡിക്കല്‍ കോളജിലേക്ക് എത്തേണ്ട വാഹനങ്ങള്‍പോലും സിഗ്‌നലിനു കാത്തുകിടക്കുന്ന നീണ്ടനിരയില്‍പ്പെട്ട് പ്രതിസന്ധിയിലാകാറുണ്ട്. രാമനാട്ടുകരയില്‍ മേല്‍പാലം വരുന്നതോടെ എയര്‍പോര്‍ട്ട് റൂട്ടിലേക്കുള്ള യാത്രയും സുഗമമാകും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
ബൈപാസ് വികസനം: സമാന്തരപാലം വരും
കോഴിക്കോട് ബൈപാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി രണ്ടുമേല്‍പാലങ്ങള്‍ക്കും കിഴക്കുഭാഗത്ത് സമാന്തരമായി 16 മീറ്റര്‍ വീതിയുള്ള ഓരോ മേല്‍പാലംകൂടി വരും. ദേശീയപാതാ ബൈപാസ് ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിക്ക് കരാറുകാരെ കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ നിര്‍മാണം തുടങ്ങുമെന്നാണു പ്രതീക്ഷ.
വൈകിയത് 6 മാസം
മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 6 മാസം വൈകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സമയമെടുത്തതാണ് മുഖ്യകാരണം. ഇതോടൊപ്പം കെഎസ്ഇബിയുടെ ലൈനുകളും ജലഅതോറിറ്റിയുടെ പൈപ്പുകളും മറ്റും നീക്കാനും വൈകി. അവസാനവട്ട ജോലികള്‍ക്ക് കനത്തമഴയും തടസ്സമായി
മേൽപ്പാലങ്ങള്‍ ഇങ്ങനെ
തൊണ്ടയാട് പാലത്തിന് 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതി, 18 സ്പാനുകള്‍
രാമനാട്ടുകരയില്‍ 440 മീറ്റര്‍ നീളം, 12 മീറ്റര്‍ വീതി, 14 സ്പാനുകള്‍
ഇരുപാലങ്ങളിലും രണ്ടുവരി റോഡ്, വീതി 11 മീറ്റര്‍
ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഉപരിതലം
എല്‍ഇഡി തെരുവുവിളക്കുകള്‍
രണ്ടുപാലങ്ങളിലും 50 സെന്റിമീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകള്‍
സര്‍വീസ് റോഡുകള്‍ 5.5 മീറ്റര്‍ വീതിയില്‍
പദ്ധതിയുടെ ഭാഗമായി രാമനാട്ടുകരയില്‍ നീലിത്തോടിനു കുറുകെ 3 പാലങ്ങള്‍
മേല്‍പാലങ്ങള്‍ പൂര്‍ത്തിയായാല്‍ അടിയിലെ റോഡില്‍ ബിഎം ബിസി ജോലികള്‍
2 ജംക്ഷനുകളിലും സിഗ്‌നല്‍ സംവിധാനം നവീകരിക്കും
രാമനാട്ടുകരയില്‍ പാലത്തോടുചേര്‍ന്ന നിസരി ജംക്ഷനിലും സിഗ്‌നല്‍ സംവിധാനം
0 Comments