ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി



കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ കൊയിലാണ്ടി- വെങ്ങളം ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വടകര നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ കൊയിലാണ്ടി-താമരശ്ശേരി റോഡ്, തിരുവങ്ങൂര്‍ അത്തോളി റോഡ് വഴി പോകണം. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ജങ്ഷന്‍ - വെങ്ങാലി ഗെയ്റ്റ് റോഡില്‍ വെങ്ങാലി ഗേറ്റിന് സമീപം ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വേഗം നിയന്ത്രിച്ച് പോകണമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് നിന്ന് വടകര-കണ്ണൂര്‍ വഴി പോകേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന എന്‍.എച്ച്. 47 വഴിയും ചെറുവാഹനങ്ങള്‍ കാട്ടില്‍പീടിക-കണ്ണല്‍ക്കടവ് പാലം-കാപ്പാട് വഴി കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപത്ത് ഹൈവേ വഴിയും പോകണം. കണ്ണൂര്‍-വടകര വഴി കോഴിക്കോട്ടേക്ക് വരുന്ന ദീര്‍ഘദൂര ബസും ലോറി ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങളും കൊയിലാണ്ടി-ഉള്ള്യേരി-അത്തോളി വഴി പോകേണ്ടതാണ്. ചെറുവാഹനങ്ങള്‍ക്ക് നിലവിലെ ദേശീയപാത ഉപയോഗിക്കാം.

Post a Comment

0 Comments