കോഴിക്കോട്:അറ്റകുറ്റപണികള്‍ നിലച്ചതോടെ ഗതാഗതം ദുഷ്കരമായി കോഴിക്കോട് കുറ്റ്യാടി–വയനാട് റോഡ്. കെഎസ്ടിപി റബറൈസ്ഡ് ടാറിങ്ങ് നടത്തിയ റോഡാണ് കരാര്‍ കാലാവധി അവസാനിക്കും മുന്‍പ് തകര്‍ന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുറ്റ്യാടി മുതല്‍ നിരവില്‍ പുഴവരെ യുള്ള ഇരുപത് കിലോമീറ്ററ്‍ ദുരമാണ് കെ.എസ്.ടി.പി. അഞ്ചുവര്‍ഷം മുന്‍പ് ടാറിങ്ങ് നടത്തിയത്. എന്നാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാതായിട്ടും അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ റോഡിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും കെ എസ് ടി പിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരുമാസം മുന്‍പ് നടത്തിയ അറ്റകുറ്റപണികള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനെന്നാണ് ആരോപണം. കുഴിയടച്ചതെല്ലാം ഇളകിമാറി വലിയ കുഴിയായി മാറി. റോഡില്‍ വലിയ കുഴികള്‍ രൂപപ്പട്ടതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ജില്ലാഭരണകൂടത്തിനും നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല
0 Comments