പേരാമ്പ്ര ജോയൻറ് ആർ.ടി.ഒ. ഓഫീസ് ഉദ്ഘാടനം 24-ന്



KL 77 Peramabra

പേരാമ്പ്ര:പേരാമ്പ്രയിൽ ജോയന്റ്‌ ആർ.ടി.ഒ. ഓഫീസ് മിനി സിവിൽ സ്റ്റേഷനിൽ 24-ന് പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ആറ് ജോ. ആർ.ടി.ഒ. ഓഫീസുകളിൽപെട്ടതാണിത്. രാവിലെ 11-ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷനാകും.



പേരാമ്പ്ര മിനിസിവിൽ സ്റ്റേഷനിൽ രണ്ടാംനിലയിലാണ് പേരാമ്പ്രയിലെ ഓഫീസ് പ്രവർത്തിക്കുക. കെ.എൽ-77 എന്നതാണ് പേരാമ്പ്രയ്ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ കോഡ്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പ്രവർത്തിച്ചിരുന്ന ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റി അവിടെയാണ് മോട്ടോർ വാഹനവകുപ്പ് ഓഫീസ് സജ്ജമാക്കിയത്. എ.ഇ.ഒ. ഓഫീസിന് എതിർവശം ഒഴിവുണ്ടായിരുന്ന സ്ഥലവും ഓഫീസിനായി നൽകി. നിർമിതികേന്ദ്രത്തിനായിരുന്നു ഓഫീസ് സൗകര്യമൊരുക്കാനുള്ള ചുമതല. ജോ. ആർ.ടി.ഒ. ആയി കെ.കെ. രാജേഷിനെ നിയമിച്ച് മാസങ്ങൾക്ക് മുമ്പുതന്നെ സർക്കാർ ഉത്തരവിറങ്ങിയിരുന്നു. പേരാമ്പ്രയിൽ ഓഫീസ് തുടങ്ങാത്തതിനാൽ ഇദ്ദേഹം താത്‌കാലികമായി വടകര ആർ.ടി.ഒ. ഓഫീസിലായിരുന്നു. പുതിയ ഓഫീസിലേക്ക് ഒരു എം.വി.ഐ., രണ്ട് എ.എം.വി.ഐ., മൂന്ന് ക്ലർക്കുമാർ എന്നിവരടക്കം പത്ത് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

16 പഞ്ചായത്തുകളും 20 വില്ലേജുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുറ്റ്യാടി, കാവിലുംപാറ, വേളം, മരുതോങ്കര, ചെമ്പനോട, ചക്കിട്ടപാറ, പേരാമ്പ്ര, ചങ്ങരോത്ത്, പാലേരി, കൂരാച്ചുണ്ട്, കായണ്ണ, നൊച്ചാട്, മേഞ്ഞാണ്യം, എരവട്ടൂർ, ചെറുവണ്ണൂർ, മേപ്പയൂർ, കൊഴുക്കല്ലൂർ, കോട്ടൂർ, നടുവണ്ണൂർ, കൂത്താളി എന്നീ വിലേജുകളാണ് പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ക്ക് കീഴിയിലുഉളത്

കൊയിലാണ്ടി താലൂക്കിലെ 16 വില്ലേജുകളും വടകര താലൂക്കിലെ നാല് വില്ലേജുകളും പുതിയ ജോ. ആർ.ടി.ഒ. ഓഫീസിനുകീഴിൽ ഉൾപ്പെടും. 15 പഞ്ചായത്തുകളാണ് പരിധിയിൽവരിക. ജില്ലയിൽ നന്മണ്ടയിലും പുതിയ ജോ. ആർ.ടി.ഒ. ഓഫീസ് ആരംഭിക്കുന്നുണ്ട്. നിലവിൽ കൊയിലാണ്ടി ജോ. ആർ.ടി.ഒ. ഓഫീസിന്റെ കീഴിലാണ് പേരാമ്പ്ര ഉൾപ്പെടുന്ന പ്രദേശം. വാടകക്കെട്ടിടത്തിൽ സ്ഥലപരിമിതിയാൽ ബുദ്ധിമുട്ടുന്ന സ്ഥലത്താണ് കൊയിലാണ്ടി ഓഫീസ്. പുതിയ ഓഫീസ് വരുന്നത് കൊയിലാണ്ടിയിലെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും.

Post a Comment

0 Comments