നാടിന്റെ വിജയം: കൊയിലാണ്ടി അഗ്നിശമന യൂണിറ്റിന് ഒരു വയസ്സ്​


കോഴിക്കോട്:ഒരുപാടുകാലത്തെ ആവശ്യപ്പെടെലുകൾക്കൊടുവിൽ അനുവദിച്ച കൊയിലാണ്ടി അഗ്നിശമന യൂണിറ്റിൻ ഒരു വയസ്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ താൽക്കാലിക കെട്ടിടത്തിലാണ് ഫയർ യൂനിറ്റ് പ്രവർത്തിക്കുന്നത്. 2017 ജൂൺ 24-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടന്നപ്പോൾ രക്ഷകനാകാൻ ഈ യൂനിറ്റിനു കഴിഞ്ഞു.

നേരത്തേ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ കോഴിക്കോട്, വടകര, പേരാമ്പ്ര യൂനിറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. 25 കിലോമീറ്ററുകളോളം പിന്നിട്ട് അവർ എത്തുമ്പോൾ വൻനാശം സംഭവിച്ചിട്ടുണ്ടാകും. ഇപ്പോൾ വളരെ പെട്ടെന്നുതന്നെ രക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു. കൊയിലാണ്ടി ടൗണിൽ കടകൾക്ക് തീപിടിച്ചപ്പോൾ പെട്ടെന്ന് കെടുത്താൻ കഴിഞ്ഞത് വൻ നഷ്ടം ഒഴിവാക്കി. കണയങ്കോട് പുഴയിൽ ഉല്ലാസബോട്ട് നിയന്ത്രണം വിട്ടപ്പോൾ രക്ഷകരായത് കൊയിലാണ്ടി യൂനിറ്റാണ്. കിനാലൂരിൽ വെള്ളപ്പൊക്കത്തിൽ വീടുകളിൽ ഒറ്റപ്പെട്ട 64 പേരെ രക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിച്ചതും ഇവരാണ്. തുടക്കത്തിൽ ഒരു വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ടു ഫയർ ടെൻഡറും ഒരു വാട്ടർ മിസ്റ്റ് ടെൻഡറുമുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതി​ന്റെ പ്രയാസമുണ്ടെങ്കിലും തിരക്കിട്ട ജോലിയാണ്. സ്വന്തമായി കെട്ടിടം പണിയാനുള്ള ശ്രമങ്ങൾ നടക്കുന്നു.

 ജില്ലയിൽ ഫയർ സ്‌റ്റേഷനുകളുടെ നമ്പറുകൾക്കായി സന്ദർശിക്കൂ... https://goo.gl/y8MjDy

Post a Comment

0 Comments