പൊതുമരാമത്ത് വകുപ്പ് മന്ത്രി താമരശേരി ചുരം സന്ദർശിച്ചുകോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നതും മറ്റും കാരണം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ താമരശേരി ചുരം പൊതുമരാമത്ത് വകുപ്പ് മന്ത്രി സ: ജി.സുധാകരൻ  സന്ദർശിച്ചു. ചുരത്തിലെ ഗതഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയും, റോഡ് വികസനത്തിനു വേണ്ടിയും സമഗ്രമായ മാർഗ്ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ജോർജ്ജ് എം തോമസ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്,ഗിരീഷ് ജോൺ, പി.കെ.ഷൈജൽ, പി.വി.മുരളീധരൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments