താമരശ്ശേരി ചുരം:താത്‌കാലിക റോഡ് ടാർ ചെയ്യൽ ഇന്ന് ഗതാഗതനിയന്ത്രണം


കോഴിക്കേട്താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ ചിപ്പിലിത്തോട്ടിൽ വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തുണ്ടാക്കിയ താത്‌കാലിക റോഡ് ടാർ ചെയ്ത് സുരക്ഷിതമാക്കും. കാലാവസ്ഥ അനുകൂലമായാൽ ശനിയാഴ്ച തന്നെ ടാറിങ് നടത്താനാണ് ആലോചന.

സാധാരണ ദേശീയപാതകളിൽ നടത്തുന്നതുപോലുള്ള ഗുണമേന്മയുള്ള ടാറിങ് താത്‌കാലിക റോഡിലും നടത്താനാണ് ഒരുക്കം. പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെമുതൽ ചുരം റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാതാവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് അറിയിച്ചു.  താത്‌കാലിക റോഡ് ടാർചെയ്യുന്നതിൽ വനംവകുപ്പ് കഴിഞ്ഞദിവസം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ അനുമതിയില്ലാതെ ടാറിങ് പോലുള്ള പ്രവൃത്തികൾ നടത്താനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വെള്ളിയാഴ്ച മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് ധാരണയായതെന്നറിയുന്നു

Post a Comment

0 Comments