കോഴിക്കോട്: നരിക്കുനി അത്താണി ഡസ്റ്റിറ്റിയൂട്ട് ഹോം അന്തേവാസികളെ കൂടുതല്‍ വിശാലവും സൗകര്യപ്രദവുമായ സംവിധാനത്തിലേക്ക് പുനരധിവസിപ്പിക്കന്നതിനായുള്ള അത്താണി ഹാര്‍മണി വില്ലേജിന്റ ശിലാസ്ഥാപനം നാളെ വൈകിട്ട് 4ന് അത്താണി കാംപസില്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ഡോ. പി. മുഹമ്മദലി (ഗള്‍ഫാര്‍) നിര്‍വഹിക്കും. അഡ്വ. മുഹമ്മദ് ഇഖ്ബാലും കുടുംബവും സ്‌നേഹദാനമായി നല്‍കിയ ഒരേക്കര്‍ പത്ത് സെന്റ് ഭൂമിയിലാണ് സൗഹൃദ ഗ്രാമം ഒരുങ്ങുന്നത്. ചടങ്ങില്‍ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് അധ്യക്ഷനാകും. ഡസ്റ്റിറ്റിയൂട്ട് ഹോമിന്റെ മൂന്നാം നില ഉദ്ഘാടനം എന്‍ജി. ടി.കെ സലീം നിര്‍വഹിക്കും. ജെ.ഡി.ടി പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് 24 മണിക്കൂര്‍ ഹോം കെയര്‍ സംവിധാനത്തിന്റെ പ്രഖ്യാപനം നടത്തും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, സി. മുഹമ്മദ് ഫൈസി, പി. മോഹനന്‍ മാസ്റ്റര്‍, പി.കെ ഫിറോസ്, ടി. സിദ്ദീഖ്, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, ടി.വി ബാലന്‍, ടി.പി അബ്ദുല്ലക്കോയ തങ്ങള്‍, സലിം മടവൂര്‍, ഡോ.കെ.കെ സുരേശന്‍, പി.സി കവിത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ജി. അബൂബക്കര്‍, വി.പി അബ്ദുല്‍ ഖാദര്‍, സി.പി അബ്ദുല്‍ ഖാദര്‍, കെ. അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments